ആത്മാവേ! – വന്നീടുക
ആത്മാവേ! – വന്നീടുക…..വിശു-
ദ്ധാത്മാവേ വന്നീടുക
1.ആത്മാവേ – വേഗം വന്നെ-ന്നതി പാപങ്ങ-
ളാകെ നീയോര്‍പ്പിക്ക – ഞാന്‍
ആയവയോര്‍ത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക
2.കേഫാവിന്‍ കണ്ണു നീരെപ്പോളൊഴുകുമെന്
കണ്ണില്‍ നിന്നും ദൈവമേ! – നിന്
തൃപ്പാദത്തിങ്കല്‍ വീണി – പ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വീടൊല്ലാ-
3.കല്ലാം മനസ്സിനെ തല്ലിത്തകര്‍ക്ക നിന്
ചൊല്ലാലെ വേഗ – മയ്യോ ദിനം
വെള്ളക്കുഴിയാക്കി ക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ-
4.യേശു കുരിശില്‍ മരി-ച്ച സ്വരൂപമെന്‍
മാന്‍സം തന്നില്‍ ദിനം-പ്ര-
കാശിപ്പതുണ്ടണയ്ക്കുക ദൈവമേ!
ലേശവും താമസിയാ-
5.നിന്നെ എത്ര തവണ – ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാ പാപി ഞാന്‍ – നിന്റെ
പൊന്നാ മുപദേശം തള്ളിക്കളഞ്ഞു ഞാന്‍
തന്നിഷ്ടനായ് – നടന്നേന്-
6.നിഗളം ദുര്‍മോഹം അവിശ്വാസം വഞ്ചന
പകയെന്നിവ യൊഴിച്ചു – എന്‍
അകമെ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ-
7.അപ്പോസ്തോല-രിലറ-ങ്ങിയ വണ്ണ-
മിപ്പോ ളാകാശം പിളര്‍ന്നു – നീ
ഇപ്പാപിമേ – ലിറങ്ങി ഹൃദയം തന്നില്‍
എപ്പോഴും വാണിടുക-
8.ജീവ ജല-മേ! കനിഞ്ഞന്‍പോടെന്നില്‍ നീ
ദേവാ തിരിക്കുമെങ്കില്‍ – നിത്യ
ചാവി നിരയായിടും – മഹാ പാപി ഞാന്‍
ദൈവമേ! കൈവിടൊല്ല-
9.ചൊല്ലിക്കൂടാത്ത ഞര – ക്കങ്ങളോടതി
വല്ലഭ മുന്‍പിലയ്യോ – ഈ
ചെള്ളാ മെനിക്കായപേ – ക്ഷി പ്പതിന്നു നീ
തെല്ലും താമസിക്കല്ലേ-
Album: ദിവ്യ ഹൃദയം
Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന് കുട്ടിയച്ചന്‍)
Music: മോഹന്‍ സിതാര
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."