
ആശ്വാസദായകന്‍ – Ashvasadhayakan song lyrics
ആശ്വാസദായകന്‍ – Ashvasadhayakan song lyrics
ആശ്വാസദായകനായ് യേശുവുണ്ട്
കണ്ണുനീര് തുടച്ചിടുവാന്‍ കര്‍ത്താവുണ്ട്
തുരുത്തിയില്‍ കണ്ണുനീര് ആക്കിടുന്നോന്
അതിന് പ്രതിഫലം തന്നിടുന്നോന്
ഹന്നയിന് കരച്ചില് കെട്ടവന് താന്‍
മകനെ നല്കി അനുഗ്രഹിച്ചു
ഹൃദയം നുറുങ്ങിയോര്ക്ക് താങ്ങായവന്‍
പ്രത്യാശവച്ച് അവനില്‍ ആശ്രയിക്ക
ഹാഗാറിന് പൈതലിന് കരച്ചില് കേട്ടവന്
ദാഹ ജലത്തെ ഒരുക്കിയല്ലോ
കഷ്ടകാലത്ത് എന്നും തുണയായവന്
പീഡിതര്‍ക്ക് ഒരു അഭയസ്ഥാനം
ഹിസ്കീയാവിന് കരച്ചില് കേട്ടവന് താന്‍
മരണത്തില്‍ നിന്നും വിടുവിച്ചല്ലോ
അവന് മുഖം നോക്കിയോര് പ്രകാശിതരായ്
ലജ്ജിക്കുവാന്‍ ഇട വരികയില്ല