പ്രാര്‍ത്ഥന കേള്‍ക്കണമേ
പ്രാര്‍ത്ഥന കേള്‍ക്കണമേ
പല്ലവി
പ്രാര്‍ത്ഥന കേള്‍ക്കേണമേ – കര്‍ത്താവേയെന്‍
യാചന നല്കേണമേ
ചരണങ്ങള്‍
1.പുത്രന്റെ നാമത്തില്‍ – ചോദിക്കും കാര്യങ്ങള്‍ –
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് – (പ്രാര്‍ത്ഥന..)
2.താതനും മാതാവും – നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ- വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍ – (പ്രാര്‍ത്ഥന..)
3.നിത്യതയില്‍ നിന്നു-ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി – എനിക്കു നീ
പുത്രത്വം തന്നതിനാല്‍ – (പ്രാര്‍ത്ഥന..)
4.സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ –
ത്തന്തികേ ചേര്‍ന്നിടുന്നേന്‍ – (പ്രാര്‍ത്ഥന..)
5.ഭൃത്യരനേകരിന്‍ – പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍ – (പ്രാര്‍ത്ഥന..)
6.കള്ളന്റെ യാചന – കേട്ടുള്ളലിഞ്ഞ നിന്
തുല്യമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്
നല്ലവനേ സദയം – (പ്രാര്‍ത്ഥന..)
7.യേശുവിന് മൂലമെന് – യാചന നല്കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."