Appa Nee Asrayam – അപ്പാ നീ ആശ്രയം
Appa Nee Asrayam – അപ്പാ നീ ആശ്രയം
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
കൈപ്പേറിടുന്നിതാ ജീവിതം
1 കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ
വീടില്ലെനിക്കിഹേ-നിത്യമായ്
സ്വർപ്പുരിയിൽ നിത്യവീടഹോ;-
2 അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോ-രപ്പനേ
അന്തികെ അണച്ചീടെന്നെ നീ;-
3 മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം
മോശെയ്ക്കു സങ്കേതമായോനേ
അന്തികെ അണച്ചീടെന്നെ നീ;-
4 സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം
യോസേഫിൻ കൂടെയിരുന്നോനെ
അന്തികെ അണച്ചീടെന്നെ നീ;-
5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോരപ്പനെ
തൃപ്പാദം-പണിയുന്നേഴ ഞാൻ;-
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."