
001- ” YOUTH ON FIRE ” Malayalam – Bible and Catechism study led by Bro. Thomas Paul & Team
കത്തി ജ്വലിക്കേണ്ട യുവത്വം!
““ക്രിസ്തു ജീവിക്കുന്നു! അവിടുന്നാണ് നമ്മുടെ പ്രത്യാശ, അവിടുന്ന് നമ്മിലുണ്ട് ,അവിടുന്ന് നിന്നോടൊപ്പമുണ്ട്, അവിടുന്ന് നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല” പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ.
“യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. ” ലൂക്കാ 7:14
PROGRAMME: 1/23/2021, Saturday
Germany 3:00PM New York 9:00 AM India 7:30 PM
ഗാനം
ആത്മാവാണെൻ സഹായകൻ
ഇപ്പോഴും എപ്പോഴും എല്ലായ്‌പ്പോഴും
എന്നോടൊപ്പം ആയിരിക്കുന്നവൻ
ആത്മാവാണെൻ സഹായകൻ
എൻ ബലഹീനതയിൽ ആത്മാവാ-
വെന്നെ സഹായിക്കുന്നു.
എൻ ശരീരത്തിൻ വാസനകൾ
ആത്മാമാവെടുത്തു മാറ്റുന്നു .
പ്രാർത്ഥിക്കാനെന്നെ പഠിപ്പിക്കുന്നു
സ്‌നേഹിക്കുവാനും ക്ഷമിക്കാനും
വചനത്താ ലെന്നെ നിറക്കാനും
അത്മാവെന്നെ സഹായിക്കുന്നു
ദൈവത്തിൻ നിഗൂഢ രഹസ്യങ്ങൾ
ആത്മാവെന്നിൽ പകർന്നിടുന്നു
ബുദ്ധിയും ബോദ്ധ്യവും ദൈവിക ശക്തിയും
ആത്മാവെന്നിൽ ചൊരിഞ്ഞിടുന്നു.
പ്രോഗ്രാം
1. CCC ആമുഖം
“പിതാവേ,…. ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്ത വിനെയും അറിയുക എന്നതാണു നിത്യജീവൻ.”1 “എല്ലാ മനുഷ്യരും രക്ഷ പ്രാപി ക്കണമെന്നും, സത്യജ്ഞാനത്തിലേക്കു വരണമെന്നും നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നു.”2 “നമുക്കു രക്ഷ പ്രാപിക്കുവാനായി യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും മനുഷ്യരുടെയിടയിൽ, ആകാശത്തിനു കീഴിൽ നൽകപ്പെട്ടിട്ടില്ല. 3
1 ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയ ച്ചയേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്. യോഹന്നാന് 17:3.
2 ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില് സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. 1 തിമോത്തേയോസ് 2:3-4
3 ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
2. മനുഷ്യജീവിതം – ദൈവത്തെ അറിയാനും സ്നേഹിക്കാനും
CCC 0001 അനന്തഗുണസമ്പന്നനും, തന്നിൽത്തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നൻമമാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസോടെ തന്റെ സൗഭാഗ്യത്തിൽ ഭാഗഭാക്കാ ക്കുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താൽ, എല്ലാ സ്ഥലങ്ങളിലും കാ ലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വർത്തിക്കുന്നു. സർവശക്തിയുമുപ യോഗിച്ചു ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപംമൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിന്റെ ഐക്യത്തിലേക്ക്, ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്റെ തികവിൽ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്ക് അയച്ചു
CCC 0002 ഈ ദൈവികാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങിക്കേൾക്കാനായി, താൻ തെരഞെഞ്ഞെടുത്ത അപ്പസ്തോലൻമാരെ ക്രിസ്തു ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചു: സുവിശേഷപ്രഘോഷണത്തിന് അധികാരപ്പെടുത്തിക്കൊണ്ടാണ് അവരെ അവിടുന്ന് അയച്ചത്. “നിങ്ങൾ പോയി സർവ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരി ക്കുവാൻ അവരെ പഠിപ്പിക്കുവിൻ; ഇതാ, യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.”4 ഈ ദൗത്യത്താൽ ശക്തി പ്രാപിച്ച്, ശ്ലീഹൻമാർ “പോയി പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തന ങ്ങളോടൊത്തുള്ള അടയാളങ്ങളിലൂടെ അവരുടെ സന്ദേശത്തെ സ്ഥിരീകരിക്കുകയുംചെയ്തു.
ആകയാല്, നിങ്ങള്പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് അവര്ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന് നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്. യുഗാന്തംവരെ എന്നും ഞാന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 19-20
അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.മര്ക്കോസ് 16 : 20
3. ഈ മതബോധനഗ്രന്ഥത്തിന്റെ ഘടന
CCC 0013 മതബോധനത്തെ നാല് അടിസ്ഥാന സ്തംഭങ്ങളിൽ പണിതുയർത്തുന്ന മതബോധനഗ്രന്ഥങ്ങളുടെ മഹാപാരമ്പര്യത്തിൽനിന്നു പ്രചോദനം സ്വീകരിച്ചുകൊ ണ്ടാണ് ഈ മതബോധനഗ്രന്ഥവും വിരചിതമായിരിക്കുന്നത്. മാമ്മോദീസയിലെ വിശ്വാസപ്രഖ്യാപനം (വിശ്വാസപ്രമാണം) വിശ്വാസത്തിന്റെ കൂദാശകൾ, വിശ്വാസ ത്തിന്റെ ജീവിതം (പത്തു കൽപനകൾ) വിശ്വാസിയുടെ പ്രാർഥന (കർതൃപ്രാർഥന) ഇവയാണു പ്രസ്തുത നാലു സ്തംഭങ്ങൾ.
4. ക്രിസ്‌തീയ പ്രാർഥന
CCC 2560 ദൈവത്തിൻറദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കിൽ “! വെള്ളം തേടി നാം എത്തുന്ന കിണററിങ്കൽ വച്ചാണു പ്രാർഥനയാകുന്ന മഹാവിസ്മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാൻ ക്രിസ്തു വന്നുചേരുന്നു . അവിടുന്നാണ് ആദ്യം നമ്മെ തേടി വന്നു നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത് . യേശുവിനു ദാഹിക്കുന്നു . നമ്മെപ്പററി ദൈവത്തിനുള്ള ആഗ്രഹത്തിന്റെ അഗാധതയിൽ നിന്നുയരുന്നതാണ് അവിടുത്തെ അഭ്യർഥന . നാം മനസിലാക്കിയാലും ഇല്ലെങ്കിലും ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുളള സമാഗമമാണു പ്രാർഥന . നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു .
യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന് തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്, നീ അവനോടു ചോദിക്കുകയും അവന് നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. യോഹന്നാന് 4 : 10
8 St. Augustine, De diversis quaestionibus octoginta tribus 64,4:PL 40,56.
5. ചോദ്യങ്ങൾ
വാട്ട്സപ്പ് നമ്പറിലേക്കു അയക്കുക Bindu Powathil +1 (518) 417-8395
അഥവാ christusalive@gmail.com യ്‌ക്കു അയക്കുക