Ennodulla Nin Sarva lyrics – എന്നോടുള്ള നിൻ
Ennodulla nin sarva nanmakalkkai njan
enthu cheyendu ninakeshupara – ippol
Nandi kondenteyullam nanne nirayunne
sannahamode sthuthi padidunnen – Deva
Papathil ninnum enne koriyeduppanai
shapa sikshakaletta devathmaja – maha
Enneyanpodu dhinam thorum nadathunna
ponnidayan anandam vandhaname – ente
Thathan sannidhiyilen perkku sada paksha
vadam cheyunna mama jeevanatha – paksha
Mannidathil adiyan jeevikkum naalennum
Vandhanam cheyyum thirunaamathinu – deva
Ennodulla Nin Sarva lyrics in Malayalam
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ – ഇപ്പോൾ
നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ – ദേവാ
പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ – മഹാ
എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ – എന്റെ
അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ – നാഥാ
താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ – പക്ഷ
കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ – എന്നെ
മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു – ദേവാ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ