Irumizhithaaril enne – ഇരുമിഴിതാരിലെന്നെ
Irumizhithaaril enne – ഇരുമിഴിതാരിലെന്നെ
ഇരുമിഴിതാരിലെന്നെ,
അരുമയായ് കാത്തിടണേ
ഇരുളിലെനിക്കു തിരിനാളമായ് അണയണേ അമ്മേ
പതിവുപോലെന്റെ ചാരേ,
പതിയെ മൂളുന്ന പാട്ടായ്
പാരിലെനിക്കു തുണയാകുവാൻ അണയണേ അമ്മേ
അകലെ മേലെ മേഘം ഉയരെ,
അഴകു തൂകി നിൽക്കും ഉയിരേ അരികിൽ എന്റെ നിഴലാകണേ
പന്ത്രണ്ടു താരമുടി ചൂടി നിൽക്കും അഴകേ, അമ്മേ
ഒരു നേർത്ത കാറ്റിന്റെ ഈണമായ് തഴുകണേ, എന്നെ…
ആശ്വാസം നീയേ, അലിവെഴും തായേ
എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ആശ്വാസം നീയേ, അലിവെഴും തായേ എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ആ.. ആ.. ആ..
നീ, പകരുന്ന നാളമെൻ നെഞ്ചിൽ അണയാതെ വെച്ചിടാം
നീ, ചൊരിയുന്ന സ്നേഹമെൻ ചങ്കിലുലയാതെ ചേർത്തിടാം
നിൻ കണ്ണുനീർ, പൊന്നു കവിളിൽ വീഴാതിനി ഞാൻ, നോക്കിടാം
നിൻ മാറിലായ് ചേർന്നുറങ്ങാൻ ഇനിയൊരു ജന്മം, കാത്തിടാം
അഭയമേ.. ദയാനിധിയേ…
അലിവിന്റെ ആലയമേ…
അളവേതുമില്ലാ സഹനം,
നീയേ.. അമ്മേ…
ആശ്വാസം നീയേ, അലിവെഴും തായേ
എൻ ശ്വാസം നീയേ, എന്നുയിരെ തായേ
ഞാൻ പൊരുതുന്ന പാതയിൽ,
കാവലാകുവാൻ പോരുമോ
കാലിടറുന്ന വീഥിയിൽ, കൈതാങ്ങുവാൻ പോരുമോ
നിൻ കൈവിരൽ കോർത്തു നീങ്ങാൻ ബാല്യം തിരികെ, ചേരുമോ
എൻ കൈമുതൽ കാഴ്ച്ചയേകാൻ താരാട്ടിനിയും, കേൾക്കുമോ
അഭയമേ… ദയാനിധിയേ
അടിയന്റെ ആശ്രയമേ… അതിരേതുമില്ലാ മധുരം, നീയേ.. അമ്മേ..
ഇരുമിഴി
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."