നക്ഷത്രപൂക്കൾ – Nakshathrappookal Malayalam christmas song lyrics
നക്ഷത്രപൂക്കൾ – Nakshathrappookal Malayalam christmas song lyrics
തൂമഞ്ഞു തൂകും നിലാവിൽ
സ്നേഹത്തിൻ ദീപം തെളിഞ്ഞു
ഭൂജാതനായി ലോകൈക നാഥൻ
പൊന്നോമനയായി പാരിൽ
രാരീരം രാരീരം രാരോ രാരീരം രാരീരം രാരോ
പനിനീര് തൂകും നീലനിലാവിൽ
നീഹാരം പോലെന്നിൽ നീയലിഞ്ഞു
നക്ഷത്രപ്പൂക്കൾ പുഞ്ചിരിതൂകി
കമനീയമാം നിൻ വദനം നോക്കി
ആകാശ പൊയ്കയിൽ പാതിരാക്കാറ്റിൽ
ആലോലം പാടുന്നു മാലാഖമാർ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയ (തൂമഞ്ഞു)
പൊന്നൊളി തൂകും വെണ്മുകിലിൽ
താരക വൃന്ദങ്ങൾ മിഴിതുറന്നു
മഞ്ഞു ഉറങ്ങീടും യുദയ പോലും
കാരുണ്യ വർഷത്തിൽ തളിരണിഞ്ഞു
ഉലകിൻ ഉയിരായി പുൽക്കൂട്ടിൽ വാഴും
തിങ്കൾ കിടാവേ ചായുറങ്ങ് (തൂമഞ്ഞ്)
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
സ്നേഹം ബലിയായ് എന്ന സൂപ്പർഹിറ്റ് ഗാനത്തിനു ശേഷം അതേ ടീം മറ്റൊരു മനോഹരമായ താരാട്ട് പാട്ടുമായ് നിങ്ങളുടെ മുൻപിൽ എത്തുകയാണു ഈ ക്രിസ്തുമസ്സ് വേളയിൽ.
നക്ഷത്രപുക്കൾ(The Rhythm of Heaven)
വിണ്ണിന്റെ മഹിമപ്രതാപങ്ങൾ എല്ലാം വെടിഞ്ഞ് മണ്ണിലേക്ക് ഇറങ്ങി വന്ന് മനുഷ്യനോളം താഴ്‌ന്നിറങ്ങുന്ന ദൈവകുഞ്ഞാട്…വെറും കാലിത്തൊഴുത്ത് ഒരു ലാളിത്യത്തിന്റെ പുൽമെത്തയായ നിമിഷം.
വിണ്ണിന്റെ നാഥൻ മണ്ണിൻ സുതനായ് പിറന്നപ്പോൾ നക്ഷത്രപൂക്കൾ പോലും പുഞ്ചിരി തൂകി….അവരേറ്റു പാടീ രാരീരം രാരീരം രാരോ.
ഈ ഒരു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത ഞാൻ ആദ്യമയി സംഗീതസംവിധാനം നിർവ്വഹിച്ചൂ എന്നുള്ളതാണു…നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളൂം,പ്രർത്ഥനകളും ഈ ഗാനത്തിനുണ്ടാകണം.
എന്ന് സ്നേഹപൂർവ്വം!!!!!!!
സൽജിൻ കളപ്പുര.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: christian devotional songChristian Devotional Song Malayalamchristmas carol songschristmas songsDevotional SongGujarati Christmas Songhindi christmas songskannada christmas songskesterkester songLatest Christian Devotional SongLatest Malayalam Christian Devotional SongMalayalam Christian Devotional SongsMalayalam Christmas Carol Songmalayalam christmas songsMridula VarierMridula Varier devotional sogsMridula Varier latest songNew Christian Devotional SongNew Christmas carol songNon Stop Christian SongsTelugu Christmas songs