
Nin Karathaal Lyrics – പൊന്നേശു നായകാ നിൻ
Nin Karathaal Lyrics – പൊന്നേശു നായകാ നിൻ
പൊന്നേശു നായകാ നിൻ കരത്താൽ
താങ്ങി നടത്തിടുന്നതതിശയമേ(2)
കഷ്ടത്തിൻ കാലത്തിൽ ആ കരം കണ്ടു ഞാൻ
ദൂതർ ഗണങ്ങളിൻ കാവലും കണ്ടു ഞാൻ (2)
ഹല്ലേലുയ ഹല്ലേലുയ
ഹല്ലേലുയ ഗീതം പാടിടുമേ
ഹല്ലേലുയ ഹല്ലേലുയ
സർവ്വം മറന്നു ദിനം വാഴ്ത്തിടുമേ
ലോകത്തിൽ ഭാരങ്ങൾ ഏറിടുന്നേ
രോഗങ്ങൾ എന്നെ ചുറ്റിവരിഞ്ഞീടുന്നേ (2)
ചാരെ ആണയുമെൻ ആശ്വാസദായകൻ
താളടിയായിടാതെ താങ്ങിടും പാലകൻ(2)
ഹല്ലേലുയ….
ശത്രുക്കരങ്ങളിൽ ഏൽപ്പിക്കാതെ
സ്വർഗ്ഗഭവനെ എന്നെ ചേർപ്പവനെ(2)
എൻ ദൈവം അങ്ങല്ലാതെ മാറ്റാരുമില്ലയെ
ഇദ്ധരയിൽ എന്നെ കാത്തിടുവാൻ പ്രിയനേ (2)
ഹല്ലേലുയ….