ഉത്ഥിതാ ഉത്ഥിതാ – uthithaa uthithaa
ഉത്ഥിതാ ഉത്ഥിതാ – uthithaa uthithaa
ഉത്ഥിതാ.. ഉത്ഥിതാ… ഉത്ഥിതാ… ഉലകെല്ലാമുയിർപ്പിൻ്റെ ഉദയപ്പൂങ്കതിർ ചൂടി ഉണരുന്ന സ്വർഗീയ നിമിഷം! മുറിവെല്ലാം മാഞ്ഞുമഞ്ഞുടുപ്പണിഞ്ഞു ദൈവസുതൻ മഹിമയോടുയിർക്കുന്ന പുണ്യനിമിഷം!
ഉത്ഥാനപ്പൊൻ തിരുന്നാൾ … തിരു വുത്ഥാനപ്പൊൻതിരുനാൾ കാൽവരികൾക്കപ്പുറമാ കുരിശുമരംപൂത്തുലയും ഉത്ഥാനപ്പൊൻതിരുനാൾ! വിശ്വാസത്തിൽ നിറയും ഹൃദയങ്ങളിലാത്മാവിൻ അഭിഷേകത്തീപടരും തിരുനാൾ!- തിരു വുത്ഥാനപ്പൊൻ തിരുനാൾ
യേശുവിന്നുയിർപ്പിലുള്ളു റച്ചു വിശ്വസിക്കുകിൽ പ്ര- ത്യാശയാൽ നിൻ ജീവിതം പ്രഭാമയമാകും! കല്ലറ പിളർന്നുമാറും ഭയമകറ്റി അഭയമേകും കണ്ണുനീരകന്നു മോദമുന്തിരി വിരിയും നിന്ദനത്തിൻ മുൾമുടിയിൽ നിർമ്മലസുമഗന്ധമൂറും അരികിലണഞ്ഞപ്പമായത്താഴമായ് നൽകും – അവ നരികിലണഞ്ഞപ്പമായത്താഴമായി നല്‌കും!
തിരുവുത്ഥാനം പകരും വരമാം ദൈവാത്മാവിൽ നിറയാം നവസുവിശേഷ പ്രേഷിതരാകാം! തിരുമാറിൽ തൊട്ടറിഞ്ഞ സത്യംകൊണ്ടരമുറുക്കി നീതി കവചമായ് ധരിച്ചു മുന്നേറിടാം. ആത്മാവിന്നിരുമുനവാളേന്തി സത്യവിശ്വാസം
ആത്മാവിന്നിരുമുനവാളേന്തി സത്യവിശ്വാസം പരിചയാക്കും ധീരസേനയായ് വളർന്നീടാം – ഇനി
ഉത്ഥിതന്റെ സ്നേഹസാക്ഷ്യമായ് വിളങ്ങിടാം!
udithan Malayalam Christian Song
- Sameepimparaani – సమీపింపరాని
- Neeve Naa Neerikshana – నీవే నా నిరీక్షణ
- Nee Udayakanthilo – నీ ఉదయ కాంతిలో
- Prathi udayam nee – ప్రతి ఉదయం
- Ghanamaina Vivaham – ఘనమైన వివాహం
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."